Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽപിജി കപ്പൽ കൊച്ചി തീരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് 9,000 ടൺ എൽപിജി വഹിക്കുന്ന കപ്പൽ അപ്പോളോ ഓഷ്യൻ കൊച്ചി തീരത്തെത്തി. തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതുവൈപ്പിൻ എൽപ.ജി ടെർമിനലിൽ കപ്പൽ നങ്കൂരമിട്ടു. കപ്പലിലുള്ള എൽപിജിയിൽ ഏകദേശം ഒരാഴ്ച ഉപയോഗിക്കാനുള്ള പാചകവാതകമാണ് ഉണ്ടായിരിക്കുന്നത്.

ഹോർമുസ് കടന്നെത്തിയ ശിവാലിക് എൽപിജി ടാങ്കറിൽ നിന്നുള്ള വാതകമാണ് അപ്പോളോ ഓഷ്യൻ വഴി കൊച്ചിയിൽ എത്തിച്ചത്. ഐഒസി ടെർമിനലിൽ എത്തിച്ച എൽപിജി ഉദയംപേരൂർ, പാലക്കാട്, ചേളാരി എന്നീ മൂന്ന് ബോട്ട്ലിങ് പ്ലാന്റുകളിലേക്കാണ് പൈപ്പ്ലൈൻ വഴി വിതരണം ചെയ്യുന്നത്. ഇതാദ്യമായി കഴിഞ്ഞ ഒരു മാസത്തെ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് കപ്പൽ വഴി പാചകവാതകം ലഭിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലേക്ക് പ്രതിമാസം 14,000 ടൺ എൽപിജി എത്തിക്കുന്ന മൂന്ന് കപ്പലുകൾ പ്രവർത്തിച്ചിരുന്നു. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാർ. ഇവിടങ്ങളിൽ നിന്നുള്ള 90 ശതമാനം എൽപിജിയും ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലെത്തുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer