Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്ന് മുന്നണികളിലും വനിതകൾ; ശ്രദ്ധേയമായി കോങ്ങാട് മണ്ഡലം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായി വനിതകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി എൽഡിഎഫിനായി മത്സരിക്കുമ്പോൾ, കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി യുഡിഎഫിനും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എൻഡിഎക്കുമായി രംഗത്തുണ്ട്.

2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞത് ഒരാൾ എങ്കിലും വനിതാ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്നത് കോങ്ങാടിന്റെ പ്രത്യേകതയാണ്.

മൂന്ന് തിരഞ്ഞെടുപ്പുകളിലുമായി ഇടതുമുന്നണി വിജയിച്ച ശക്തികേന്ദ്രമാണ് കോങ്ങാട്. 2021ൽ സിപിഎമ്മിലെ കെ. ശാന്തകുമാരി, യുഡിഎഫിലെ യു.സി. രാമനെ 27,219 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ശാന്തകുമാരി 67,881 വോട്ടുകളും രാമൻ 40,662 വോട്ടുകളും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി എം. സുരേഷ് ബാബുവിന് 27,661 വോട്ടുകളാണ് ലഭിച്ചത്.

അതിന് മുമ്പ് 2016ലും 2011ലും സിപിഎമ്മിലെ കെ.വി. വിജയദാസ് ആയിരുന്നു എംഎൽഎ. 2016ൽ 13,271 വോട്ടിന്റെയും 2011ൽ 3,565 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയദാസ് വിജയിച്ചത്.

മണ്ഡലം രൂപീകരിച്ചതുമുതൽ ഓരോ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി ഭൂരിപക്ഷം വർധിപ്പിച്ചിട്ടുള്ളത് കോങ്ങാട് എൽഡിഎഫിന്റെ ഉറച്ച കോട്ടയാണെന്ന് വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer