Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും നീ എന്‍ സര്‍ഗ സൗന്ദര്യമേ’; ഫ്ലാസ്‌കിലെ ആദ്യഗാനം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫ്ലാസ്ക്”. സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്. 1985 ൽ റിലീസ് ചെയ്ത മമ്മൂട്ടി – ഭരതൻ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഔസേപ്പച്ചൻ സംഗീതം പകർന്ന “നീ എൻ സർഗ സൗന്ദര്യമേ” എന്ന ഗാനത്തിന്‍റെ പുതിയ പതിപ്പാണ് ഇപ്പോൾറിലീസ് ചെയ്തിരിക്കുന്നത്.

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജിൽ ആലപിക്കുന്ന രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോ ആണ് “ഫ്ലാസ്ക്” നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണവും നിർവഹിച്ചത്.

സൂപ്പർ ഹിറ്റായ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലൈവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നിവക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് ” ഫ്ലാസ്ക്”. സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ രാഹുൽ തന്നെയാണ്. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer