Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധോണിയോടും കപിലിനോടും മാപ്പപേക്ഷിച്ച് യുവ്‌രാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയെയും കപിൽ ദേവിനേയും വിമർശിച്ച പിതാവ് യോഗ്‌രാജ് സിങിന്റെ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്. ധോണിയോടും കപിൽ ദേവിനോടും മാപ്പ് ചോദിക്കുന്നതായി യുവരാജ് വ്യക്തമാക്കി.

സ്‌പോർട്‌സ് ടാക്ക് പുറത്തുവിട്ട വീഡിയോയിലൂടെയാണ് യുവരാജിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ശരിയായതല്ലെന്ന് താൻ പിതാവിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി വിവാദ പരാമർശങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യുവരാജിന്റെ ഖേദപ്രകടനം.

യുവരാജിന്റെ കരിയർ അവസാനിക്കാൻ കാരണം ധോണിയാണെന്നും, തനിക്കു ടീമിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ കപിൽ ദേവ് ആണെന്നുമായിരുന്നു യോഗ്‌രാജ് സിങ്ങിന്റെ ആരോപണം. നേരത്തെ നൽകിയ അഭിമുഖങ്ങളിലും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, വീഡിയോയിൽ വിരാട് കോലി, സഞ്ജു സാംസൺ എന്നിവരെ കുറിച്ചും യുവരാജ് പ്രതികരിച്ചു. പിതാവിന്റെ വിവാദ പ്രസ്താവനകൾക്കിടയിൽ യുവരാജ് എടുത്ത നിലപാട് ശ്രദ്ധേയമായി.

Tags :

Recent News

Advertisement
WhiteswanTV Footer