Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. കർണാടകയിലെ മൈസൂരുവിലുള്ള ഹുൻസൂരിലാണ് സംഭവം. വീടിന്റെ ഉമ്മറത്ത് പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിക്കുന്നതിനിടെ തൊണ്ടയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു.

മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ പൂവിന്റെ ഒരു ഭാഗം വായിലിടുകയായിരുന്നു. സഹോദരൻ കുഞ്ഞിന്റെ വായിൽ നിന്നും പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് വിഴുങ്ങി. തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവ് ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer