സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അന്ത്യ അത്താഴത്തിന്റെ ഓര്‍മ; ഇന്ന് പെസഹ വ്യാഴം

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.

വിവിധ പളളികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ.അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.

Advertisement

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക

Read More »

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ

Read More »

ഇന്ത്യക്ക് പുതിയ ഷോക്ക് നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്ക് പുതിയ താരിഫ് ഷോക്ക് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യുഎസിലെത്തുന്ന സോളാറിന് 126% തീരുവയാണ് ഏർപ്പെടുത്തിയത്. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ ശേഷം ട്രംപ്

Read More »

മുക്കത്തെ ടോപ് ഡൈൻ ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ചിക്കൻ വിഭവങ്ങളും കണ്ടെത്തി

കോഴിക്കോട്: മുക്കത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഗസ്ത്യൻമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് പഴകിയതും

Read More »

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ

Read More »
Advertisement