മോസ്കോ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. സംഭവിച്ചത് ക്രൂരമായ കൃത്യമാണെന്നും ആക്രമണത്തെ ന്യായീകരിക്കാനാവില്ലായെന്നും തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പുടിൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.






