യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം, പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് സെലെന്‍സ്‌കി
കീവ്: യുക്രൈൻ–റഷ്യ യുദ്ധം തുടരുന്നതിനിടെ, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനോട് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്കി തുറന്ന കത്ത് അയച്ചു. ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ആക്രമണം വീണ്ടും ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ കത്ത് പുറത്തുവന്നത്. പുടിൻ സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് സെലൻസ്കി കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കത്തിൽ വ്യക്തമാക്കി. മൂന്നാമതൊരു രാജ്യത്ത് കൂടിക്കാഴ്ച നടത്താമെന്നും, ചർച്ച നടക്കുന്ന […]
Read more

