Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മനിലയിൽ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ക്വാഡ് ഉച്ചകോടി നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നാളെ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും ഹ്രസ്വ ചർച്ച നടത്തുമെന്നാണ് സൂചന.

കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ എട്ടിന് മനിലയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകളും നടക്കും.

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ക്വാഡ് കൂട്ടായ്മ. കഴിഞ്ഞ വർഷം ഉച്ചകോടി നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗം നാളെ മനിലയിൽ നടത്താനാണ് പുതിയ തീരുമാനം. ക്വാഡ് ഉച്ചകോടി നടക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ സമയം വൈകിട്ട് നാലിനാണ് ക്വാഡ് ഉച്ചകോടി. ഇതിന് മുമ്പ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ചയായേക്കും.

ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനുമായി രൂപീകരിച്ച കൂട്ടായ്മയാണ് ക്വാഡ്. ചൈന സന്ദർശനത്തിന് മുമ്പ് ട്രംപ് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് അമേരിക്കയുടെ ഇൻഡോ-പസഫിക് നയത്തിന് പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക് പോകുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix