Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാർത്താ പോസ്റ്റുകൾ നീക്കിയത് സാങ്കേതിക പിഴവെന്ന് മെറ്റ; എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മെറ്റ. ആരുടെയും നിർദേശപ്രകാരമല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും എഐ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനിടെയുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റ വ്യക്തമാക്കി.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു. സാങ്കേതിക തകരാർ നിലവിൽ പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് വിശദീകരണം തേടുകയായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊലീസ് സൈബർ വിഭാഗത്തിനോ പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാറില്ലെന്നും വ്യക്തിപരമായി അവഹേളിക്കുന്നതോ അശ്ലീല സ്വഭാവമുള്ളതോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് സാധാരണയായി ആവശ്യപ്പെടുന്നതെന്നും പൊലീസ് വിശദീകരിച്ചു. വിവാദമായ പോസ്റ്റുകൾ ഈ വിഭാഗത്തിൽപ്പെട്ടവയല്ലെന്നും പൊലീസ് വ്യക്തമാക്കി.

പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയിൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാത്രമാണ് മെറ്റയെ സമീപിച്ചതെന്നും ഇതിനായി അപേക്ഷ നൽകിയിട്ട് രണ്ട് മാസമായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. താൻ ആവശ്യപ്പെട്ടിട്ടാണ് മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്ന ആരോപണം വിശ്വസിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലുകളെ അഭിനന്ദിച്ച് തിരുവനന്തപുരം ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗവും കെ.സി.ബി.സിയുടെ പോസ്റ്റും നീക്കം ചെയ്ത സംഭവവും അദ്ദേഹം പരാമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer