Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെട്രോൾ, ഡീസൽ വില കൂട്ടി നയാര; പുതിയ നിരക്ക് ഇന്നുമുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

രാജ്യത്തുടനീളമുള്ള നയാര എനർജിയുടെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ നിരക്ക് ബാധകമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര എണ്ണവില ഉയർന്നതോടെ കമ്പനികളുടെ ലാഭവിഹിതത്തിൽ സമ്മർദം വർധിച്ച സാഹചര്യത്തിലാണ് നയാരയുടെ നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി നേരത്തെയും ഇന്ധനവില വർധിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധന വിതരണത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു നേരത്തെയുള്ള വിലവർധന. എന്നാൽ പിന്നീട് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ ജൂലൈ ഒന്നിന് നയാര വിലവർധന പിൻവലിച്ചിരുന്നു.

അതേസമയം, അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ എണ്ണക്കമ്പനികളും ഈടാക്കുന്ന ഇന്ധനവിലയിൽ വലിയ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ സ്വകാര്യ ഇന്ധന റീട്ടെയിലർമാർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് നയാരയുടെ പുതിയ വിലവർധന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix