Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂർ കായികമേളയിലെ മേൽക്കൂര തകർന്ന സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയത്. അടിയന്തരമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

മത്സര നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മതിയായ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്നാണ് ഇൻറലിജൻസ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെ പരാമർശം.

സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

മഴയ്ക്കും ശക്തമായ കാറ്റിനുമിടെയാണ് മേൽക്കൂരയുടെ ഷീറ്റുകൾ പറന്നുവീണത്. റിലേ മത്സരങ്ങളിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു. ചില കുട്ടികൾക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസമയത്ത് സംഘാടകരിൽ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തയ്യാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

മത്സരം ആരംഭിച്ചതു മുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. വിവിധ ജില്ലകളിൽനിന്ന് എത്തിയ കായികതാരങ്ങൾക്ക് താമസസൗകര്യം, കുടിവെള്ളം, ഭക്ഷണം എന്നിവ കൃത്യമായി ലഭിച്ചില്ലെന്ന പരാതികളും ഉയർന്നു. അപകടത്തിന് പിന്നാലെ മുൻകൂട്ടി അറിയിപ്പില്ലാതെ മത്സരങ്ങൾ മാറ്റിവച്ചതും പ്രതിഷേധത്തിന് ഇടയാക്കി. രാവിലെ മത്സരത്തിനായി എത്തിയപ്പോഴാണ് അക്വാട്ടിക് കോംപ്ലക്സിലെ മത്സരങ്ങൾ നിർത്തിവച്ചതും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രക്ഷിതാക്കളെയും പരിശീലകരെയും അറിയിച്ചത്.

സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നതിനെക്കുറിച്ച് തങ്ങളെപ്പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിവിധ ജില്ലകളിൽനിന്ന് മത്സരിക്കാനെത്തിയ കായികതാരങ്ങളെ വെറും 150 രൂപ നൽകി ധൃതിപിടിച്ച് മടക്കി അയക്കാൻ സംഘാടകർ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വേദിയിലെത്തിയ രക്ഷിതാക്കളെ പുറത്താക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

അപകടത്തെക്കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. പിന്നീട് പൊലീസ് പിൻവാങ്ങുകയായിരുന്നു. സംഘാടനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അക്വാട്ടിക് കോംപ്ലക്സ് പരിസരത്ത് പ്രതിഷേധവും സംഘർഷാവസ്ഥയും തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix