മലപ്പുറം: മലപ്പുറത്തെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാർ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കേന്ദ്രമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി മതനിരപേക്ഷ പാർട്ടിയാണെന്നും നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു പരാമർശം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സിപിഎമ്മിനുണ്ടായ തിരിച്ചടിയും യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് നേതാക്കളും പ്രവർത്തകരും വിമർശനം ഉന്നയിച്ചു. പൊന്നാനിയിലെ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായതായാണ് വിവരം.
മുൻ മന്ത്രി അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതിലും താഴെത്തട്ടിലുള്ള പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസം നഷ്ടപ്പെട്ടതായും സിപിഎം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളും ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നാണ് സൂചന. മുൻ മന്ത്രി കെ.ടി. ജലീൽ ജില്ലാ കമ്മിറ്റിയിൽ എത്തിയേക്കുമെന്നും മുൻ മന്ത്രി വി. അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിലേക്ക് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
യോഗം ഉദ്ഘാടനം ചെയ്ത പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ യാഥാർഥ്യ കാരണങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് പറഞ്ഞു. പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.