പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച മോഹൻലാലിനെതിരെ സൈബർ ആക്രമണം. ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു എന്നും ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു സമൂഹ മാധ്യമത്തിൽ മോഹൻലാൽ കുറച്ചത്. ഇതിനു താഴെയാണ് വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. എംപുരാൻ സിനിമയെ
ബന്ധപ്പെടുത്തിയാണ് ഈ സൈബർ ആക്രമണം.
“ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ”, ഇപ്പോൾ ലാലേട്ടന് മനസ്സിലായി കാണും, ഗുജറാത്തിൽ എങ്ങിനെ ആണ് കലാപം തുടങ്ങിയത് എന്ന്, രാജപ്പനെ വിളിക്കുമ്പോ ഒന്ന് പറഞ്ഞേക്ക്.. മോനെ നമ്മൾ ചെയ്തത് ശരിയായില്ല എന്ന്”, എന്നിങ്ങനെ ഒരു നീണ്ട നെഗറ്റീവ് കമ്മറ്റുകളാണ് താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. എന്നാൽ മോഹൻലാലിനെതിരെ ഉയരുന്ന സൈബർ ആക്രമണത്തിൽ നിരാശ പങ്കുവയ്ക്കുന്നവരും ഉണ്ട് . “ഇത്രയേറെ വെറുക്കപ്പെട്ടവനായി മാറാൻ കാരണം ഒറ്റ സിനിമ. പൃഥ്വിക്കും മുരളി ഗോപിക്കും പോലും ഇത്ര വെറുപ്പ് വരുന്നില്ല”. – എന്നൊക്കെയാണ് മോഹൻലാലിനെ പിന്തുണച്ച് എത്തുന്നവർ പറയുന്നത്.






