ന്യൂഡൽഹി: മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ വീര രാജ വീര ഗാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ സംഗീത സംവിധായകന്‍ എ ആർ റഹ്മാനും നിർമാതാക്കൾക്കും പിഴ ചുമത്തി കോടതി. വിവാദത്തിൽ രണ്ട് കോടി രൂപ കെട്ടിവയ്ക്കാനാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ സ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നല്‍കിയത് . ചിത്രത്തിൽ ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.
വീര രാജ വീര ഗാനം ശിവ സ്തുതി എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയുള്ളത് മാത്രമല്ല കൂടാതെ വരികളിൽ മാറ്റം വരുത്തി ഉപയോഗിച്ചതാണ് എന്നാണ് പറയുന്നത്. അടിസ്ഥാന സംഗീത സൃഷ്ടിക്ക് സമാനമാണ് വീര രാജ വീര ഗാനം എന്ന് ജഡ്ജിയുടെ വിധിയില്‍ പറയുന്നു. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് കേസിൽ വിധിയെഴുതിയത്.






