ന്യൂഡൽഹി : ഡൽഹി മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. കൂടാതെ അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് , അതേസമയം മരിച്ചവർ ആറ് പേരും സ്ത്രീകളായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത് . ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു സംഭവം. തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപണികൾ ചെയുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ മണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിചെങ്ങിലും അപകടത്തിൽപ്പെട്ട ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല . അതേസമയം സംഭവത്തിന് പിന്നാലെ വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ഫിറോസ്പൂർ ജിർക്ക ഡിഎസ്പി അജൈബ് സിങ് അറിയിച്ചു.




