Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ചിത്രം “മൂൺ വാക്ക്” ഉടൻ റിലീസിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. “മൂൺ വാക്ക്” എന്ന ചിത്രത്തിനായാണ് ഈ കൈകോർക്കൽ. ഇരുവരും ഒത്തുള്ള ഒരു വീഡിയോയിലൂടെയാണ് “മൂൺ വാക്ക്” പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ” മൂൺ വാക്ക് “. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന സിനിമയിൽ അണിനിരക്കുന്നത്. പുതുമുഖങ്ങളെ സിനിമയുടെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ കൂടിച്ചേരലിൽ ഉണ്ട്. പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്.

1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ഛാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെയുടെ ആദ്യ സിനിമകൂടിയാണ് “മൂൺ വാക്ക്”. അന്നത്തെ ജീവിത- സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സൗഹൃദം , പ്രണയം ,പക , വേദന എന്നിവയും ചിത്രത്തിന്റെ ഉള്ളടക്കങ്ങളാണ് . പുതുമുഖങ്ങളെ കൂടാതെ ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ , മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീതം പ്രശാന്ത് പിള്ള. ലിറിക്സ് വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ. ഛായാഗ്രഹണം അൻസാർ ഷാ. എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ആർട്ട് സാബു മോഹൻ.കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ. മേക്കപ്പ് സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ മാഫിയ ശശി, ഗുരുക്കൾ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് ഉണ്ണി കെ ആർ. അസോസിയേറ്റ് ഡയറക്ടെഴ്‌സ് സുമേഷ് എസ് ജെ, അനൂപ് വാസുദേവ്. കളറിസ്റ്റ് നന്ദകുമാർ. സൗണ്ട് മിക്സ് ഡാൻജോസ്.പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച “മൂൺ വാക്ക് ” മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer