തരുൺ മൂർത്തി -മോഹൻലാൽ ചിത്രം തുടരും നിറഞ്ഞ കയ്യടികളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച റിവ്യൂ നേടിക്കൊണ്ടിരിക്കുകയാണ് , ഇപ്പോഴിതാ ഈ ചിത്രം തലമുറകളുടെ നായകന് പുതിയൊരു റെക്കോർഡ് കൂടി നൽകിയിയരിക്കുകയാണ്. എട്ടാം തവണയാണ് ഈ നേട്ടം മോഹൻലാൽ സ്വന്തം ആകിയിരിക്കുന്നത്.
ഒരു ദിവസം കൊണ്ട് 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ മറ്റൊരു അഭിനേതാവിനും ഈ ഒരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. പ്രിയദർശൻ മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന മരക്കാരും , പ്രിത്വിരാജ് മോഹൻലാൽ ചിത്രം എമ്പുരാനും ഈ നേട്ടം കൈ വരിച്ചിരുന്നു. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.






