ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. പഹൽഗാമം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു നടപടി. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല.
അതേസമയം, ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന പാക് പൗരന്മാർക്ക് നൽകിയ ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.






