Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pahalgam attack;

പഹൽഗാം ഭീകരാക്രമണം: ഹാഫിസ് സയീദ് മുഖ്യസൂത്രധാരൻ; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ജമ്മു: 26 പേരുടെ ജീവൻ നഷ്ടപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്‌കർ-ഇ-ത്വയ്ബ മേധാവി ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനായി പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (NIA) കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് 1,597 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആക്രമണം പാകിസ്ഥാനിൽ നിന്നാണ് ഹാഫിസ് സയീദ് ആസൂത്രണം ചെയ്തതെന്നും, അത് നേരിട്ട് നിരീക്ഷിച്ചുവെന്നും എൻഐഎ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ലഷ്‌കർ-ഇ-ത്വയ്ബയുടെയും അതിന്റെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) യുടെയും നേതൃത്വത്തിലൂടെയാണ് ആക്രമണം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. […]
Read more

ഭീകരതയ്ക്കു മുന്നിൽ ഇന്ത്യ തലകുനിക്കില്ല: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാംവാർഷികത്തിൽ പ്രധാനമത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി. ഈ ദുരന്തം ഇന്നും രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ദുഃഖിതരായ കുടുംബങ്ങളോടൊപ്പം രാജ്യത്തിന്റെ ചിന്തകളും നിൽക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ ഇന്ത്യ ഒരിക്കലും […]
Read more

പഹല്‍ഗാം ഭീകരാക്രമണം; NIA ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ മൂന്ന് പാകിസ്താന്‍ ഭീകരര്‍ക്ക് അഭയം നല്‍കിയതിന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തറും പഹല്‍ഗാമില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്. ഭീകരര്‍ക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ നല്‍കിയവരാണ് ഇരുവരും […]
Read more

ജമ്മു കശ്മീർ ടൂറിസം പുനരുജ്ജീവനം; പഹൽഗാം ആക്രമണത്തിന് ശേഷം 12 കേന്ദ്രങ്ങൾ തുറന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അടച്ചിരുന്ന ജമ്മു-കശ്മീരിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ഇതിൽ ഏഴു കേന്ദ്രങ്ങൾ കശ്മീരിലെയും അഞ്ച് കേന്ദ്രങ്ങൾ ജമ്മുവിലുമാണ്. ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹ ഈ സാഹചര്യത്തിൽ നടത്തുന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്രങ്ങൾ തുറന്നത്. പഹൽഗാമിലെ ഭീകരാക്രമണം ഈ വർഷം ഏപ്രിൽ 22-ന് നടന്നതിനു ശേഷം 50 കേന്ദ്രങ്ങൾ അടച്ചിരുന്നു. മെയ് 7-ന് നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. പുനർതുറന്ന […]
Read more

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

പഞ്ചാബ്: വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയായ ഇവിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതേസമയംഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്.
Read more

‘ഓപ്പറേഷൻ സിന്ദൂർ’ ശക്തമായ പേര്: ശശി തരൂർ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതിനെ അഭിനദിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. ഈ പേര് നൽകാനുളള തീരുമാനമാണെന്ന് തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി. ഏറ്റവും ശക്തമായ തീരുമാനമെന്ന് സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ […]
Read more

പഹൽഗാമിൽ ആക്രമണത്തിന് പിന്നിലെ ഭീകരർ വനത്തിനുള്ളിലെ ബങ്കറില്‍; തെരച്ചിൽ ശക്തമാക്കി സൈന്യം

ഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. പ്രദേശത്തെ മനുഷ്യസാന്നിധ്യം കണ്ടെത്തുന്നതിനായി ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയിരുന്നു. എന്നാൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ഭീകരരെ കണ്ടെത്തനായി തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ് ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്ന സംശയവും സെെന്യം പ്രകടിപ്പിച്ചു. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് […]
Read more

വാഗാ അതിർത്തി അടച്ച് പാകിസ്താൻ

ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. പഹൽ​ഗാമം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നിയന്ത്രണങ്ങളുടെ ഭാ​ഗമായിരുന്നു നടപടി. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന പാക് പൗരന്മാർക്ക് നൽകിയ ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Read more

നന്മമരങ്ങൾ………..

സി പി സുഗതൻ പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ ചേട്ടന്റെ മകൾ ആരതി പൊങ്ങച്ചം പറഞ്ഞു സൃഷ്ടിച്ചെടുത്ത മതേതര കശ്മീർ “ആങ്ങളമാരെ” കേരളത്തിൽ “നന്മമരമായി” കൊണ്ടുവന്നു ഹിന്ദുക്കൾക്കും, സംഘപരിവാറിനും എതിരെ “മതേതരം” ഒന്നാഘോഷിക്കാൻ പദ്ധതിയിട്ട കേരള മാപ്രകൾക്ക് അതിതുവരെ സാധിച്ചിട്ടില്ല. മൊട്ടയും, ശ്രീകുണ്ടനുമൊക്കെ “ആങ്ങളമാരേ” കാശ്മീരിൽ പോയി കൊണ്ടുവരാൻ പദ്ധതി ഉണ്ടെന്നറിയുന്നു. അർജുന്റെ ലോറി വെള്ളത്തിൽ പോയപ്പോൾ അത് കുത്തിയിളക്കി, ലോകത്തിൽ ഒരു മഹാ സംഭവം നടന്ന പോലെ ആക്കിതീർത്തു മനാഫ് എന്ന “നന്മമരത്തെ” സൃഷ്ടിച്ചെടുത്തതിന് ശേഷം ഒരു […]
Read more

അതി‍ർത്തിയിൽ പ്രകോപനം തുട‍ർന്ന് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീന​ഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോര് മുറുകുന്നു. അതി‍ർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താൻ വെടിവെയ്പ്പ് തുടർന്നു. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിലാണ് പാക്ക് പ്രകോപനം ഉണ്ടായത്. അതേസമയം തിരിച്ചടിക്ക് സ‍ർവസജ്ജമായി നിൽക്കുന്ന ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുട‍ർ നടപടികൾ ച‍ർച്ച ചെയ്യാൻ ഇന്നും നിർണായക യോ​ഗങ്ങൾ തുടരും. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix