Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഹല്‍ഗാം ഭീകരാക്രമണം; NIA ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ മൂന്ന് പാകിസ്താന്‍ ഭീകരര്‍ക്ക് അഭയം നല്‍കിയതിന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തറും പഹല്‍ഗാമില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്.

ഭീകരര്‍ക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ നല്‍കിയവരാണ് ഇരുവരും എന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ജൂലൈ 28 ന് ശ്രീനഗറില്‍ ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന പേരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

ഇവര്‍ പഹല്‍ഗാം ആക്രമണത്തിന് ശേഷം ഡാച്ചിഗാം-ഹര്‍വാന്‍ വനമേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്താനിലെയും പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും (POK) തീവ്രവാദ ഒളിത്താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix