എറണാകുളം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകിയില്ല. ഹർജിയിൽ മുഴുവൻ വാദങ്ങളും കേട്ട് മാത്രമേ കോടതി തീരുമാനമെടുക്കുകയുള്ളൂ എന്നും ബെഞ്ച് വ്യക്തമാക്കി.
ഇഡിയുടെ അന്വേഷണം താത്കാലികമായി നിർത്തിവയ്ക്കണമെന്നായിരുന്നു. എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം ആരംഭിച്ചതായും, അധികാരപരിധി മറികടന്നാണ് അന്വേഷണം നടക്കുന്നുവെന്നുമായിരുന്നു സിഎംആർഎൽ വാദങ്ങൾ. ഇഡിയുടെ സമൻസിന് അന്വേഷണം സ്വഭാവമുള്ളതാണ് എന്നും സിഎംആർഎൽ കോടതിയിൽ വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം അനുസരിച്ച്, ഹർജിയിൽ മുഴുവൻ വാദങ്ങളും കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ.






