പാകിസ്ഥാന്‍ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചരുന്നെന്ന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഒരു അഭിമുഖത്തിനിടെയായിരുന്നു ഭൂട്ടോ ഈ വെളിപ്പെടുത്തൽ നടത്തിയത് . എന്നാൽ ഇതിന്റെ ഫലമായി രാജ്യം ഏറെ കഷ്‌ടപ്പെട്ടു എന്നും അതിൽ നിന്നും പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നൽകുന്നതിലും പാകിസ്ഥാന്‍റെ പങ്കാളിത്തം സമ്മതിച്ചതിന് പിന്നാലെയായിരുന്നു ഭൂട്ടോയുടെ കുറ്റസമ്മതം
അതേസമയം പാകിസ്ഥാന്റെ ഭൂതകാലത്തെ സംബന്ധിച്ചെടുത്തോളം , അതു കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും ഞങ്ങൾ ഇന്ന് അതിൽ പങ്കാളികളല്ല എന്നും ഇദ്ദേഹം വ്യക്തമാക്കി . അതേസമയം വ്യാഴാഴ്‌ച മിർപൂർ ഖാസിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇന്ത്യ പ്രകോപിപ്പിച്ചാൽ യുദ്ധത്തിന് തയ്യാറാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു.






