കൊച്ചി : പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. പെരുമ്പാവൂർ എ.സി.പി യുടെ പ്രത്യേക സ്ക്വഡിന്റെ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.അസം സ്വദേശികളായ ഷുക്കൂര്‍ അലി സബീര്‍ ഹുസൈന്‍ സദ്ദാം ഹുസൈന്‍ , റമീസ് രാജ് എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പിടികൂടിയത്.
രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളെ കേദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത വരുകയാണ് . 10 ലക്ഷത്തിൽ അതികം വില വരുന്ന ഹെറോയിനാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയത്. ലഹരി വസ്തുക്കൾ എത്തിച്ചത് എവിടെ നിന്ന് ആണ് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരുകയാണ് .






