സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ’ നേരെത്തെ വന്നത് എന്തിനെന്ന് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രവർത്തകർ നേരെത്തെ എത്തിയതിനാലാണെന്ന് താനും വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് നേരത്തേ എത്തിയത് എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താൻ 8.45ന് അവിടെ എത്തി എന്നും എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ തന്റെ പ്രവർത്തകരെ കാണണമെന്ന് പറഞ്ഞാണ് ഞാൻ നേരത്തേ വേദിയിൽ കയറിയത് എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി .കൂടാതെ രാജ്യത്തിന്റെ തന്നെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, അതിനൊപ്പം താനും ഭാരത് മാതാ കീ ജയ് ഏറ്റ് വിളിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതിന് കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്യുകയായിരുന്നു. ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം എന്നും മരുമകനും കയറാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ ഒരു മാറ്റം കൊണ്ട് വരാൻ ബിജെപിക്കേ കഴിയു എന്നും താൻ ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.