Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല: മറുപടി നൽകി കെ സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരിവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നോട് സ്ഥാനം മാറാൻ ആരും പറഞ്ഞിട്ടില്ലെന്നും , പറയാത്തിടത്തോളം മാറേണ്ട കാര്യമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കുളിൽ നിന്നുള്ള പ്രചാരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കും.ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം എന്നും കെ സുധാകരൻ വ്യകതമാക്കി .

പാർട്ടിയിൽ തനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളതെന്നും , ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായും , എം എം ഹസനുമായും ,രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ വിഎം സുധീരന്‍, കെ മുരളീധരന്‍ വരുന്നു. അതേസമയം തന്നെ ഇത്തരം ചര്‍ച്ച കൊണ്ടുവരുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായി കാണുന്നില്ല എന്നും എന്നാല്‍ അങ്ങനെ ആയിക്കൂടാഴികയുമില്ല എന്ന് കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Greeshma Celine Benny

Advertisement
WhiteswanTV Footer