സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ പാക് സംഘർഷം: സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം ദിനംപ്രതി ശക്തമാകുമ്പോള്‍ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. G7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിച്ചു.

ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. ഞങ്ങള്‍ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് പിന്മാറാനും ചര്‍ച്ചകള്‍ നടത്താനും ആവശ്യപ്പെടുകയാണ് രാജ്യങ്ങളുടെ കൂട്ടായ്മ.

ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ സുരക്ഷയെപ്പറ്റി ഞങ്ങള്‍ ആശങ്കയിലാണ്. സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയാണെന്നും G7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.