Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലയാളി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കണം; ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. ഇന്ത്യ – പാക്ക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കെ സി ഒമര്‍ അബ്ദുള്ള അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു. അതിശക്തമായ പ്രതിരോധം തീർക്കുന്നതുകൊണ്ടു തന്നെ സംഘർഷങ്ങൾ തങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്ന് കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപിയും, എം കെ രാഘവന്‍ എം പിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യം.

Recent News

Advertisement
WhiteswanTV Footer