Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K C Venugopal

‘ജനാധിപത്യത്തിന്റെ സൗന്ദര്യം’; പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് […]
Read more

എവിടെ നിന്നാലും തോൽപ്പിക്കും; കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ചെന്നിത്തലയുടെയും […]
Read more

മുന്നിൽ നിന്ന് നയിക്കാൻ കെ സി യോഗ്യൻ; പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനത്തിന് ശേഷം സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ആകാൻ കെ സി വേണുഗോപാലയും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അണികളും ഏറെ ആവേശത്തിലാണ് നേതാക്കന്മാർക്കായി ഫ്ളക്സ് ബോർഡുകളും ബാനറുകളും നിരവധിയാണ്. പല നേതാക്കന്മാരും അണികളും പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങളും പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് യോഗം വിളിച്ചിട്ടുണ്. ഇപ്പോഴിതാ, കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന […]
Read more

കെസി പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത നേതാവ്: എംപി വിൻസന്‍റ്

തൃശ്ശൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.പി. വിൻസന്റ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഹിക്കുന്ന പങ്കിനെ ആദരിക്കുന്നുവെന്ന് എം.പി. വിൻസന്റ് പറഞ്ഞു. എന്നാൽ കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014-ൽ കോൺഗ്രസ് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോഴും കെ.സി. വേണുഗോപാൽ പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്ന […]
Read more

കെ സിക്ക് വേണ്ടി ഫ്ലക്സ് ബോർഡുകൾ;’കുഞ്ഞൂഞ്ഞിന് ശേഷം കെ സി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും കെ സി വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ. ‘നയിച്ചവന്‍ നായകന്‍, The Real Leader’ എന്നാണ് ഫ്ലക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡില്‍ ‘കുഞ്ഞൂഞ്ഞിന് ശേഷം കെ സി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെസിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് […]
Read more

എക്‌സിറ്റ് പോളുകളില്‍ യുഡിഎഫ് ട്രെന്‍ഡ്; ഗ്രാഫ് ഉയര്‍ത്തി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നൽകുന്ന രീതിയിലാണ് വിവിധ ഏജൻസികളുടെ പ്രവചനങ്ങൾ. ആക്‌സിസ് മൈ ഇന്ത്യ 78 മുതൽ 90 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ വരെ സാധ്യത കാണിക്കുന്നു. മറ്റ് ഏജൻസികളും 65 മുതൽ 80 സീറ്റുകൾ വരെയുള്ള ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്നുവെന്നാണ് ചില […]
Read more

കെസി മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം

പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ടുള്ള തുലാഭാരം നേർന്നു. ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാടു നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിൽ ഈ വഴിപാടു നേർന്നത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൈപ്പത്തി പ്രതിഷ്ഠയുള്ളതിനാൽ പ്രത്യേകതയുള്ളതാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ട് കൈപ്പത്തികളാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ […]
Read more

ലോൺ ആപ്പ് തട്ടിപ്പുകൾ തടയാൻ ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്തണം: കേന്ദ്ര ധനമന്ത്രിക്ക് കെസി വേണുഗോപാലിന്റെ കത്ത്

ന്യൂഡൽഹി: രാജ്യത്തെ നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കെണികളായി ലോൺ ആപ്പുകൾ മാറി. പത്തനംതിട്ട സ്വദേശി മുംബൈയിൽ ആത്മഹത്യ ചെയ്തതും, ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയും, പാലക്കാട്‌ കഞ്ചിക്കോട് സ്വദേശി ജീവനൊടുക്കിയതിലും ഇതേ ആപ്പുകളുടെ ഭീഷണി കാരണമായിട്ടുണ്ടെന്ന ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഭീഷണി മൂലം നാട്ടിൽ നിന്ന് മാറി നിന്ന വടകര സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത് താനും. നിരവധി കുടുംബങ്ങളെ തകർക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന, ഒരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ […]
Read more

കെസി വേണുഗോപാൽ എംപിക്കെതിരെ വ്യാജ പ്രചാരണമെന്ന് കോൺഗ്രസ്; കൈരളി ന്യൂസിനെതിരെ പരാതി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കൈരളി ന്യൂസിനെതിരെ കോൺഗ്രസ് പരാതി നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. എഐസിസി നിയമ വിഭാഗം ചെയർമാൻ അഭിഷേക് സിംഗ്‌വിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കെ സി വേണുഗോപാൽ പണം കൈപ്പറ്റുന്നതായി തോന്നിപ്പിക്കുന്ന രീതിയിൽ ചിത്രം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്ന് പരാതിയിൽ പറയുന്നു. ചിത്രത്തിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തതായും ആരോപണം ഉണ്ട്. […]
Read more

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാജയഭീതിയെ തുടർന്നാണ് ഇത്തരത്തിൽ പഴയ […]
Read more
Advertisement
WhiteswanTV Footer