ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും കെ സി വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ. ‘നയിച്ചവന്‍ നായകന്‍, The Real Leader’ എന്നാണ് ഫ്ലക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡില്‍ ‘കുഞ്ഞൂഞ്ഞിന് ശേഷം കെ സി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെസിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഫല പ്രഖ്യാനത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. രണ്ട് ദിവസത്തിനകം പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മുഖമന്ത്രിയെ പ്രഖ്യാപിക്കും.




