Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിപ;രോഗലക്ഷണമുള്ളവരുടെ ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 59 പേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : വളാഞ്ചേരിയിൽ നിപ സ്ഥിതീകരിച്ച 42കാരിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല . ഇവർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപ പരിശോധനാ ഫലം നെഗറ്റീവാണ്. 59 പേരാണ് ഇതുവരെ സബർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം എവിടെയാണ് എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല . ഉറവിടം കണ്ടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.

അതേസമയം വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ , താണിയപ്പൻ കുന്ന്, കക്കാട്ടുപാറ, കാവുംപുറം ,മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് , മലയിൽ, നീരടി , എടയൂർ പഞ്ചായത്തിലെ വലാർത്തപടി,കരിപ്പോൾ എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത് .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer