മുംബെെ: ഇന്ത്യ പാകിസ്താൻ സംഘർഷത്തിന് പിന്നാലെ നിർത്തിവച്ച ഐപിഎൽ 2025 സീസൺ പുനഃരാരംഭിക്കാനിരിക്കെ ഭീകരാക്രമണങ്ങളെത്തുടർന്ന് ദുഃഖിതരായ കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് മത്സരങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
മെയ് 17 ന് മത്സരം പുനഃരാരംഭിക്കാനിരിക്കെയാണ് ഗവാസ്കറുടെ തുറന്നു പറച്ചിൽ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആറ് വേദികളിലായി ആകെ 17 മത്സരങ്ങളാണ് നടക്കാനുള്ളത്. ജൂൺ 3 നാണ് ഫൈനൽ തീരുമാനിച്ചിട്ടുള്ളത്.






