പത്തനംതിട്ട: റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്‍റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.






