കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുരോഗതിക്കും വികസനത്തിനും കുവൈത്തിലെ സ്ത്രീകൾ നൽകിയ സുപ്രധാന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്ത് വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആഗ്രഹിക്കുന്ന സമഗ്രമായ വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സ്ത്രീകളുടെ ഗൗരവമായ പങ്കാളിത്തം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. കുവൈത്തിലെ സ്ത്രീകൾ പ്രാദേശികമായും അന്തർദേശീയമായും വിവിധ മേഖലകളിൽ വഹിക്കുന്ന സജീവ പങ്കിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.






