Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി മമിത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മമിത . സൂപ്പർ ശരണ്യയിലൂടെയും , കഴിഞ്ഞ വർഷം റിലീസ് ആയ പ്രേമലു എന്ന ചിത്രത്തിലൂടെയും താരത്തിന് വൻ ജനപ്രീതി ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് . ഇപ്പോഴിതാ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ മമിത നായികയായി എത്തുന്ന എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സൂര്യ 46 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വെങ്കി അറ്റ്‍ലൂരി ആണ് സംവിധാനം ചെയുന്നത്.

ലക്കി ഭാസ്‌ക്കർ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയുന്ന ചിത്രം കൂടിയാണിത്. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ നിമിഷ് രവിയാണ് നിർവ്വഹിക്കുന്നത്.
രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ദളപതി വിജയ്‌യുടെ ‘ജനനായകന്‍’ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിത നായികയായി എത്തും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer