Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂട്യൂബര്‍ രോഹിത്തിനെതിരെ സഹോദരിയുടെ പരാതിയില്‍ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: യൂട്യൂബര്‍ രോഹിത്തിനെതിരെ സഹോദരിയുടെ പരാതിയില്‍ കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്. സഹോദരിയുടെ പരാതിയിൽ ആലപ്പുഴ വനിതാ പൊലീസാണ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയിലാണ് കേസ്.സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.രോഹിതിനെതിരെ ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് കേസെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix