അമേരിക്ക : വാഷിംഗ്ടൺ ഡിസിയിലെ പുരാതന ജൂത മ്യൂസിയത്തിനടുത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർക്ക് വെടിയേറ്റു. നോർത്ത്‌വെസ്റ്റ് വാഷിംഗ്ടൺ ഡിസിയിലെ തേർഡ് ആൻഡ് എഫ് സ്ട്രീറ്റിന് സമീപം, എഫ്‌ബിഐ ഫീൽഡ് ഓഫീസിനും യുഎസ് അറ്റോർണി ഓഫീസിനും സമീപമുള്ള ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് സമീപം, എംബസി ജീവനക്കാരായ ഒരു പുരുഷനും ഒരു സ്ത്രീക്കും വെടിയേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു .
“ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നും വിദ്വേഷത്തിനും തീവ്രവാദത്തിനും യുഎസ്എയിൽ സ്ഥാനമില്ലെന്നും ഡൊണാൾഡ് ട്രംപ് എക്‌സിൽ കുറിച്ചു. അതേസമയം പ്രതിയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ആക്രമണത്തിന് ശേഷം വെടിയുതിർത്തയാൾ “ഫ്രീ പാലസ്തീൻ” എന്ന് വിളിച്ചുപറഞ്ഞതായി ഒരു സാക്ഷി പറഞ്ഞിരുന്നെന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി






