കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഇടിച്ചതിനെത്തുടർന്ന് കോൺക്രീറ്റ് പോസ്റ്റ് മൂന്നായി ഒടിഞ്ഞു. പാണ്ടിക്കുടി ജംക് ഷനിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം.
ആലുവയിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്ത് വളരെ മിനുസമായ പ്രതലം ആണെന്നതാണ് അപകട കാരണമായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.






