ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ഉണ്ടായ ബസ് അപകടത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. രാംനഗറിൽ നിന്ന് ഉദ്ദംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10 മണിയോടെ കനോട്ട് ഗ്രാമത്തിന് സമീപം ഒരു വളവ് കടക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു കുന്നിൻ ചെരുവിലൂടെ കൊക്കയിലേക്ക് മറിഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് […]
Read more

