ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.
Read more

