Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bus accident

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓടിക്കൊണ്ടിരുന്നപ്പോൾ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ ഉരുണ്ട് പോയത്. മൂന്നാർ ഹെഡ്‍വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുൻപിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തിൽ ആർക്കും പരുക്കില്ല. Content: A tire of a bus running in […]
Read more

നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ഇടുക്കി: നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലാര്‍ സ്വദേശി ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്. ബസിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി നിലത്തക്ക് വീഴുകയായിരുന്നു. നിലത്ത് വീണ ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വയോധിക കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചപകടം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. ബസ് അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

ബസുകൾക്കിടയിൽപെട്ട് പരിക്കേറ്റ യാത്രക്കാരാന് ദാരുണാന്ത്യം

കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

തലശ്ശേരിയിൽ ബസ് അപകടം; റോഡിൽ നിന്ന് തെന്നി തോട്ടിൽ വീണു

കണ്ണൂർ: തലശ്ശേരിയിൽ ബസ് അപകടം. ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ കനത്തമഴയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിറ്റാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി സമീപത്തെ ചെറിയ തോട്ടിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ക്രെയിൻ […]
Read more

പാലക്കാട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. മ​ണ്ണാ​ർ​ക്കാ​ട് അ​രി​യൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പാ​ല​ക്കാ​ട്‌ ഭാ​ഗ​ത്തേ​ക്കു​വ​ന്ന സ​ന ബ​സും മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നും ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലേ​ക്ക് പോ​യ ബ്രൈ​റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Read more

സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു; അപകടത്തിൽ ആർക്കും പരുക്കില്ല

കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഇടിച്ചതിനെത്തുടർന്ന് കോൺക്രീറ്റ് പോസ്റ്റ് മൂന്നായി ഒടിഞ്ഞു. പാണ്ടിക്കുടി ജംക് ഷനിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്ത് വളരെ മിനുസമായ പ്രതലം ആണെന്നതാണ് അപകട കാരണമായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
Read more

ബസും വാനും കൂട്ടിയിടിച്ച് അപകടം; കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സാഹായിയേയും രക്ഷപ്പെടുത്തി

കോട്ടയം: കെഎസ്ആർടിസി ബസും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം. ഏറ്റുമാനൂർ എം സി റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. വാനിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സാഹായിയേയും നാട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷന് സമീപം വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശത്ത് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അപകടത്തെ തുടർന്ന് എറ്റുമാനൂർ എംസി റോഡിൽ അര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസ് എത്തി വാഹനങ്ങൾ റോഡിൽ […]
Read more

കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക്; ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക് ദാരുണാന്ത്യം. കരമന ഐക്കരവിളാകം നബീസത്ത് (47) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കുലശേഖരത്തേക്കു പോകാനായി ബസ് ടെർമിനലിൽ എത്തിയ നബീസത്ത് ബസ് നിർത്തുന്നിടത്തുകൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. കാട്ടാക്കട ഡിപ്പോയിലെ ബസ് നിർത്തിയിടാനായി അശ്രദ്ധമായി ഓടിച്ചു കയറ്റുകയും ബസിനും ടെർമിനലിലെ തൂണിനും ഇടയിൽ നബീസത്ത് ഞെരുങ്ങുകയുമായിരുന്നു. യാത്രക്കാർ നിലവിളിച്ചതോടെയാണ് ഡ്രൈവറും കണ്ടക്ടറും ഇതു ശ്രദ്ധിക്കുന്നത്. നബീസത്തിനെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നബീസത്തിന്റെ […]
Read more

ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.
Read more

Recent News

Advertisement
WhiteswanTV Footer