ബോളിവുഡ് നടൻ മുകുൾ ദേവ് (54) അന്തരിച്ചു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്.
മാതാപിതാക്കളുടെ മരണശേഷം മുകുള്‍ ദേവ് തന്നിലേക്ക് ഒതുങ്ങിയിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞു. രാഹുല്‍ ദേവിനൊപ്പമായിരുന്നു താമസം. ഇക്കാലയളവില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരേയും കാണാന്‍ കൂട്ടാക്കാറില്ലായിരുന്നുവെന്നും മരണവാര്‍ത്ത സ്ഥിരീകരിച്ച വിന്ധു ധാരാ സിങ് പ്രതികരിച്ചു.
പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.മുകുൾ ദേവ് അവസാനമായി അഭിനയിച്ചത് ഹിന്ദി ചിത്രമായ ആന്ത് ദി എൻഡിലാണ്. സണ്‍ ഓഫ് സർദാർ, ആർ… രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.






