സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യപാനത്തിൽ മുന്നിൽ റഷ്യ; ഇന്ത്യ പട്ടികയില്‍ 103-ാം സ്ഥാനത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട്. ഒരു വ്യക്തി പ്രതിവര്‍ഷംകഴിക്കുന്ന മദ്യത്തിന്റെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്. കരള്‍ രോഗങ്ങള്‍, അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. മദ്യ ഉപയോഗത്തിൽ ഒന്നാമതുള്ള രാജ്യം റഷ്യയാണ്. 16.8 ലിറ്റര്‍ മദ്യമാണ് ഒരു റഷ്യക്കാരന്റെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം.

ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കര്‍, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബള്‍ഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. 2019-ലെ മദ്യ ഉപഭോഗം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്‌. അമേരിക്കയില്‍ ഒരു വ്യക്തി പ്രതിവര്‍ഷം ശരാശരി 9.97 ലിറ്റര്‍ മദ്യം കഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സുഡാന്‍, യെമന്‍, അയര്‍ലന്റ്, സിറിയ, ബംഗളാദേശ്, പാകിസ്താന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് അവസാന പത്തില്‍. മതപരമായി മദ്യപാനത്തിലുള്ള വിലക്കാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ മദ്യ ഉപഭോഗത്തിന്റെ കുറവിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു. പട്ടികയില്‍ 103-ാം സ്ഥാനത്താണ് ഇന്ത്യ. 3.08 ലിറ്റർ മദ്യമാണ് ഇന്ത്യയില്‍ ഒരാളുടെ മദ്യ ഉപഭോഗത്തിന്റെ പ്രതിവര്‍ഷ ശരാശരി

Content: Russia tops the list of alcohol users; India ranks 103rd

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.