Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി.

പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചു. ശബ്ദം കുറയ്‌ക്കാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും അയാൾ നിരസിച്ചു. ഇതിനിടെ ഒരു കുപ്പി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ എടുത്ത് മുഖത്ത് ഒഴിച്ച് അയാൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഭർത്താവിനായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer