ആലപ്പുഴ : ആറാട്ടുപുഴയിൽ ഡോൾഫിന്റെ ജഡം കണ്ടെത്തി . മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപം ഡോൾഫിന്റെ ജഡം കണ്ടെത്തിയത് . ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവിയായ എസ് ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ ഇവിടെ കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. അതിനാൽ തന്നെ പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നർ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതത്തിൽ ബീച്ചുകൾ വൃത്തിയാക്കുന്നുണ്ട്. ഇതിൻ്റ ഭാഗമായി തീരം സന്ദർശിച്ചപ്പോഴായിരുന്നു നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവിയായ എസ് ഷീല ജഡം കണ്ടെത്തിയത്.






