Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.
കൊച്ചി: ബെംഗളുരുവിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. എറണാകുളം കാലടിയിൽ നിന്നാണ് 100 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
സംഘത്തിൻ്റെ കൈവശം എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരുവരും ഒരുമിച്ചാണ് ബെംഗളുരുവിൽ പോയതെന്നും മയക്കുമരുന്ന് വാങ്ങിയ ശേഷം ഷെഫീക്ക് ബിന്ദുവിനെ ബസ്സിൽ കയറ്റി വിട്ടതായും സമ്മതിച്ചു.
ബിന്ദുവിനെ ചോദ്യം ചെയ്തതോടെ ഷെഫീഖ് മറ്റൊരു ബസ്സിൽ ബെംഗളൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഷെഫീക്കും പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. ബെംഗളൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
http://clickവൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും. Click Here
ഏറ്റവും പുതിയ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും പ്രധാന അപ്ഡേറ്റുകളും ഉടൻ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ.