റിപീറ് വാല്യൂ ഉള്ളതും , മോഹൻലാലിന്റെ തന്നെ ഹിറ്റ് ആയി മാറിയ 2 ചിത്രങ്ങളായിരുന്നു ഛോട്ടാ മുംബൈയു ഉദയനാണ് താരവും. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആദ്യമേ ഛോട്ടാ മുംബൈ മോഹൻലാലിൻറെ ജന്മദിനമായ മെയ് 21 റിലീസ് ചെയാൻ ഒരുങ്ങിയതാണെങ്കിലും പിന്നീട അത് മാറ്റുകയായിരുന്നു . എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം ജൂൺ 06ന് ആണ് റിലീസ് ചെയുന്നത്.
ബെന്നി പി. നായരമ്പലം രചിച്ച ചിത്രത്തിൽ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, തുടങ്ങി ഒരു നീണ്ട താരനിറ തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. അതേസമയം മോഹൻലാലിന്റെ തന്നെ ഹിറ്റ് ചിത്രമായ ഉദയനാണ് താരവും റീ റിലീസിംഗിനായി ഒരുങ്ങുകയാണ്. ജൂൺ 20ന് ആണ് ഉദയഭാനുവും , സരോജ് കുമാറും വീണ്ടും തീയേറ്ററുകളിലേക്ക് എത്തുക. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്.ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ഏതായാലും ഈ രണ്ട് ചിത്രങ്ങളുടെയും റിലീസ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.






