സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് റെട്രോ ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ആഗോള ബോക്സ് ഓഫീസില്‍100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്. മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.






