രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂൺ 2നകം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംസ്ഥാനങ്ങളിലെ നിലവിലുള്ള സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് റിപ്പോർട് നൽകേണ്ടത്. ഓക്സിജൻ വിതരണം, ക്രിട്ടിക്കൽ കെയർ കിടക്കകൾ, വെന്റിലേറ്റർ സംവിധാനമുള്ള കിടക്കകൾ എന്നിവ ലഭ്യമാക്കണമെന്ന നിർദേശവുമുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ വേണ്ടവിധത്തിൽ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പോർട്ടലുകളിൽ കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം. ജില്ലാ, താലൂക്ക് തലങ്ങളിലെ ആശുപത്രികളിൽ പരിശോധനാ സൗകര്യങ്ങൾ, മരുന്നുകളുടെ ലഭ്യത, ടിപി കിറ്റുകൾ, ഐസൊലേഷൻ സൗകര്യം, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
Content: Ministry of Health assesses the Covid situation in the country






