ചെന്നൈ : തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. മുൻ എംഎൽഎമാരായ ഐഎസ് ഇൻബാദുരൈയെയും എം ധനപാലിനെയുമാണ് സ്ഥാനാർഥികളായി എഐഎഡിഎംകെ പ്രഖ്യാപിച്ചത്. അതേസമയം ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല.ഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഡിഎംഡികെ തുടരുമെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി പറഞ്ഞു . 2016 മുതൽ 2021 വരെ രാധപുരത്ത് നിന്നുള്ള എംഎൽഎയായിരുന്നു ഐ.എസ്. ഇൻബാദുരൈ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് .
തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും 1991-1996 കാലയളവില്‍ എംഎല്‍എയായിരുന്നു ധനപാല്‍. ഇപ്പോല്‍ എഐഎഡിഎംകെ ചെങ്കല്‍പേട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ പ്രസിഡന്റാണ്.1977 മുതൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഓൾ കൂടിയാണ് ഇദ്ദേഹം. അതേസമയം, നിലവിലെ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ രാജ്യസഭാ സീറ്റ് നൽകാത്തതിൽ ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് നിരാശ പ്രകടിപ്പിച്ച് എത്തിയിരുന്നു.




